താക്കുര്‍ളി മുത്തപ്പന്‍ ട്രസ്റ്റിന്റെ തിരുവപ്പന മഹോത്സവം

 
Mumbai

താക്കുര്‍ളി മുത്തപ്പന്‍ ട്രസ്റ്റിന്‍റെ തിരുവപ്പന മഹോത്സവം

എല്ലാ ദിവസവും അന്നദാനം

Mumbai Correspondent

മുംബൈ: താക്കുര്‍ളി ശ്രീ മുത്തപ്പന്‍ മടപ്പുര ട്രസ്റ്റിന്‍റെ തിരുവപ്പന മഹോത്സവം വെള്ളിയാഴ്ച ആരംഭിക്കും. 8ന് സമാപിക്കും. ചോലേഗാവ് ജാനു പാട്ടീല്‍ മൈതാനത്താണ് പരിപാടികള്‍.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് താക്കുര്‍ളി തലാവിനടുത്തുള്ള ശിവ മന്ദിരില്‍ നിന്നും കലവറ നിറയ്ക്കല്‍ തുടങ്ങി രാത്രി 7 മണിയോടെ മുത്തപ്പ സന്നിധിയില്‍ എത്തിച്ചേരും.

തുടര്‍ന്ന് മുംബൈയിലെ പ്രശസ്തരായ ഗായിക ഗായകന്മാര്‍ അണിനിരക്കുന്ന ഡോംബിവിലി പ്രണവത്തിന്‍റെ ഭക്തിഗാനമേള. ഏഴിന് രാവിലെ 9 മണിക്ക് പയംകുറ്റിക്കു ശേഷം പത്തുമണിക്ക് മലയിറക്കല്‍ കര്‍മം, പിന്നീട് തായമ്പകയും ഉണ്ടായിരിക്കും. മൂന്നര മുതല്‍ ശ്രീ മുത്തപ്പന്‍ വെള്ളാട്ട ദര്‍ശനം ഉണ്ടായിരിക്കും.

രാവിലെ 11 മണിക്ക് സാംസ്‌കാരിക സമ്മേളനം. തുടര്‍ന്ന് മുത്തപ്പന്‍ ട്രസ്റ്റ് കലാ വിഭാഗം അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികള്‍. വൈകിട്ട് ആറിന് വാദ്യഘോഷങ്ങള്‍, താലപ്പൊലി, മുത്തുകുടകള്‍ എന്നിവിടെ അകമ്പടിയോടുകൂടി താക്കുര്‍ളി തലാവിനടുത്തുള്ള ശിവ മന്ദിരില്‍ നിന്നും തുടങ്ങുന്ന കലശം വരവ് ഘോഷയാത്ര രാത്രി 9 മണിക്ക് മുത്തപ്പ സന്നിധിയില്‍ എത്തിച്ചേരും.

ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടുന്നതിനായി മുംബൈയില്‍ ആദ്യമായി വെസ്റ്റേണ്‍ ഡാന്‍സ് വേള്‍ഡ് കണ്ണൂര്‍ അവതരിപ്പിക്കുന്ന വിളക്ക് നൃത്തം ഉണ്ടായിരിക്കുന്നതാണ്. എട്ടിന് രാവിലെ 4 30 ന് തായമ്പകയ്ക്കു ശേഷം 5.30ന് തിരുവപ്പന പുറപ്പാടും ദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.10 30 ന് പള്ളിവേട്ട ശേഷം ദര്‍ശനം തുടരും. എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും

പ്രതിസന്ധിക്കൊടുവിൽ ഇൻഡിഗോ സിഇഒ രാജിവച്ചു

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി

സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പാക്കാനുള്ള ഏക മാർഗം ഏകീകൃത സിവൽ കോഡാണ്; അതിനുള്ള സമയമായെന്ന് സുപ്രീം കോടതി

പകൽ സമയത്ത് മദ്യം, കാപ്പി, ചായ കുടിക്കരുത്, പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം

വയനാട് തുരങ്കപാതയ്ക്കുള്ള പരിസ്ഥിതി അനുമതി റദ്ദാക്കണം; സുപ്രീംകോടതിയിൽ ഹർജി