മലയാള ഭാഷ പ്രചാരണ സംഘം

 
Mumbai

മലയാള ഭാഷാ പ്രചാരണ സംഘം സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലാണ് മത്സരം

Mumbai Correspondent

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. വിഷയനിബന്ധനകളില്ലാതെ പരമാവധി പതിനഞ്ചു പേജ് വരെയുള്ള ചെറുകഥകളും അറുപതു വരിയില്‍ കവിയാത്ത കവിതകളും അയക്കാം. ''വിരല്‍ത്തുമ്പിലെ വായനയും മാറുന്ന ലോകവും'' എന്ന വിഷയത്തില്‍ പരമാവധി ഇരുപതു പേജ് വരെയുള്ള ലേഖനങ്ങളാണ് മത്സരത്തിനായി തയ്യാറാക്കേണ്ടത്.

മത്സരത്തിനയയ്ക്കുന്ന കൃതികള്‍ പൂര്‍ണ്ണമായും മൗലികമായിരിക്കണം. അച്ചടി മാധ്യമങ്ങളിലോ സാമൂഹ്യ മാധ്യമങ്ങളിലോ മുമ്പ് പ്രസിദ്ധീകരിച്ച രചനകള്‍ സ്വീകരിക്കുന്നതല്ല. എ4പേജില്‍ ഇരുപത്തഞ്ച് വരിയില്‍ കവിയാതെ ഒരു പുറത്ത് മാത്രം എഴുതിയതോ, ടൈപ്പ് ചെയ്തതോ ആയിരിക്കണം രചനകള്‍. രചയിതാവിന്‍റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ പ്രത്യേക പേജില്‍ എഴുതി കൃതിയോടൊപ്പം അയക്കണം.

കൃതിയുടെ ഒരു ഭാഗത്തും പേരോ, മേല്‍വിലാസമോ, ഫോണ്‍ നമ്പറോ, ഇമെയില്‍ വിലാസമോ, ഒപ്പോ രേഖപ്പെടുത്താന്‍ പാടില്ല. മത്സരത്തിനയയ്ക്കുന്ന കൃതികള്‍ തിരിച്ചു നല്‍കുന്നതല്ല. സമ്മാനാര്‍ഹമാകുന്ന രചനകള്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രമായ 'കേരളം വളരുന്നു'വില്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം സംഘത്തില്‍ നിക്ഷിപ്തമാണ്. മത്സരത്തിനുള്ള രചനകൾ നവംബര്‍ 10-ന് മുമ്പായി ലഭിക്കണം.

ഓരോ സാഹിത്യ ശാഖയിലും ഒന്നും രണ്ടും സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കും. വിജയികളാകുന്നവര്‍ക്ക് പതിനഞ്ചാം മലയാളോത്സവം സമാപന സമ്മേളനത്തില്‍ വച്ച് സമ്മാനത്തുകയും ട്രോഫിയും നല്‍കി ആദരിക്കും.

ഫോണ്‍ നമ്പര്‍: 9892690978.