അനുശോചന യോഗത്തില്‍ നിന്ന്‌

 
Mumbai

സുമ രാമചന്ദ്രന്‍റെ വേര്‍പാടില്‍ മലയാള ഭാഷാ പ്രചരണ സംഘം അനുശോചിച്ചു

സമ്മേളനം നടത്തിയത് വാശി കേരള ഹൗസില്‍

Mumbai Correspondent

മുംബൈ: സുമ രാമചന്ദ്രന്‍റെ വേര്‍പാടില്‍ മലയാള ഭാഷാ പ്രചാരണ സംഘം നവിമുംബൈ മേഖല അനുശോചിച്ചു. വാശി കേരള ഹൗസില്‍ നടന്ന യോഗത്തില്‍ സുമ രാമചന്ദ്രന്‍റെ ആകസ്മിക വിയോഗം സഹനത്തിന്‍റെ പരിധിക്കുമപ്പുറമാണെന്നും, വേര്‍പാട് മലയാളഭാഷക്കും ഭാഷ പ്രചാരണ സംഘത്തിനും കലാ സാഹിത്യ സാംസ്‌കാരിക രംഗത്തും ഉണ്ടാക്കിയിരിക്കുന്ന നഷ്ടം വിലമതിക്കാനാകാത്തതും നികത്തപ്പെടാനാകാത്തതുമാണെന്നും സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.

എം ബി പി എസ് നവിമുംബൈ മേഖല പ്രസിഡന്റ് വര്‍ഗ്ഗീസ് ജോര്‍ജ്ജ്, കേരളീയ കേന്ദ്രസംഘടനാ പ്രസിഡന്റ് ടി.എന്‍ ഹരിഹരന്‍, വല്‍സന്‍ മൂര്‍ക്കോത്ത്, കെ.കെ.പ്രകാശ്, സുരേഷ് വര്‍മ്മ, ജയപ്രകാശ് പി.ഡി,രാമചന്ദ്രന്‍, ജീവന്‍ രാജ്, ശ്രീകാന്ത് നായര്‍, രുഗ്മണി സാഗര്‍, രമ എസ് നാഥ്, എം.ജി. അരുണ്‍, പി. ആര്‍. സഞ്ജയ്, മായാ ദത്ത്, നിഷ ഗില്‍ബര്‍ട്ട്, വിജയന്‍ കലാലയ, കണക്കൂര്‍ സുരേഷ് കുമാര്‍, സുരേഷ് നായര്‍, ശ്രീകുമാര്‍ മാവേലിക്കര,അശോക് കുമാര്‍, രഞ്ചിത്ത്, രതീഷ് എന്നിവര്‍ സുമ രാമചന്ദ്രന്റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ചും സൗഹാര്‍ദ്ദത്തിലെ അനുഭവങ്ങളും പങ്കുവെച്ചു.

സുമ രാമചന്ദ്രന്‍ അംഗമായ അക്ഷരശ്ലോക ഗ്രൂപ്പില്‍ നിന്നുള്ള ഡോ.സുരേന്ദ്രന്‍ നമ്പ്യാര്‍, പ്രൊഫ. ഐ.എന്‍.എന്‍. നമ്പൂതിരി, ഡോ. രമ്യാ ദേവി പി.എസ് തുടങ്ങിയവര്‍ സുമക്ക് ശ്ലോക സമര്‍പ്പണം നടത്തി.