വടാപാവിനും വില കൂടുന്നു

 
Mumbai

വടാപാവിനും വില കൂടുന്നു

കുറഞ്ഞ നിരക്ക് 30 രൂപ

Mumbai Correspondent

മുംബൈ: മുംബെയില്‍ വടാപാവിനും വില കൂടുന്നു. പാചകവാതകത്തിന്‍റെ ദൗര്‍ലഭ്യംമൂലം അടച്ചിട്ടിരുന്ന വടാപാവ് സ്റ്റാളുകളും വഴിയോര തട്ടുകടകളും ഒരിടവേളയ്ക്കുശേഷം വീണ്ടുംതുറന്നു പ്രവര്‍ത്തിച്ചതോടെയാണ് വില കൂട്ടി വില്‍പന ആരംഭിച്ചത്. പാമോയില്‍, കടലമാവ്, ഉരുളക്കിഴങ്ങ്, മസാലകള്‍, പാവ് (ലോഫ്) എന്നിവയുടെ വിലകളിലുണ്ടായ വര്‍ധനയെത്തുടര്‍ന്നാണ് വില കൂട്ടിയിരിക്കുന്നത്.

22 രൂപയ്ക്ക് വിറ്റിരുന്ന വടാപാവിന് 30 രൂപയാണ് നിരക്ക്. പലയിടങ്ങളില്‍ 30 മുതല്‍ 50 രൂപ വരെയാണ് വടാപാവിന് ഈടാക്കുന്നത്. ഏറ്റവും കുറവ് വിലയില്‍ ലഭിച്ചിരുന്ന വടാപാവിന് വരെ വില കൂടിയതോടെ ഇത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. മുംബൈയില്‍ എത്തുന്നവരെല്ലാം ഒരിക്കലെങ്കിലും കഴിച്ചിരിക്കുന്ന ഭക്ഷണാണ് വടാപാവ് .

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ

നവംബർ 30 വരെ നടപടി സ്വീകരിക്കരുത്; അഭിഷേക് ബാനർജിക്കെതിരായ ക്രമിനൽ കേസുകളിൽ പൊലീസിനോട് ഹൈക്കോടതി