ഹര്‍ഷവര്‍ധന്‍ സപ്കല്‍

 
Mumbai

പേപ്പര്‍ ലീക്ക് സര്‍ക്കാര്‍; ബിജെപിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

ടെറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ മറുപടിയില്ലാതെ സര്‍ക്കാര്‍

Mumbai Correspondent

മുംബൈ: ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പേപ്പര്‍ ലീക്ക് സര്‍ക്കാരായി മാറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്ത് ഇപ്പോള്‍ ചോരാത്ത പരീക്ഷകള്‍ വല്ലതും ബാക്കിയുണ്ടോ എന്ന് പ്രതിപക്ഷം ചോദിച്ചു. ഇത്തരം തട്ടിപ്പുകള്‍ ഉന്നതരുടെ ഒത്താശയോടെയല്ലാതെ നടക്കില്ലെന്നും ഇതിലൂടെ ലഭിക്കുന്ന പണം എംപിമാരെയും എംഎല്‍എമാരെയും വിലയ്‌ക്കെടുക്കാനാണ് ഉപയോഗിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മണ്ഡലമായ താനെയില്‍ പേപ്പര്‍ ചോര്‍ന്നത് തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ സംരക്ഷണത്തിന്‍റെ തെളിവാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കല്‍ ആരോപിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേടില്‍നിന്ന് സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്നും ചെറിയ പരീക്ഷ പോലും സുരക്ഷിതമായി നടത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ശിവസേന (യുബിടി) നേതാവ് അംബാദാസ് ദന്‍വെ വിമര്‍ശിച്ചു. ടെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റി വച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു