ട്രെയിനില്‍ സീറ്റിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതി പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു.

 
Mumbai

ട്രെയിനില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം: പെപ്പര്‍ സ്പ്രേ അടിച്ച യുവതിക്കെതിരേ കേസ്

സഹയാത്രികർക്കു നേരേ യുവതി പെപ്പർ സ്പ്രേ പ്രയോഗിച്ചതോടെ ട്രെയിൻ കംപാര്‍ട്ട്‌മെന്റില്‍ അടുത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി; പലർക്കും ശ്വാസംമുട്ടലുണ്ടായി.

Mumbai Correspondent

മുംബൈ: ലോക്കല്‍ ട്രെയിനില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സഹയാത്രികര്‍ക്കു നേരെ യുവതിയുടെ പെപ്പര്‍ സ്‌പ്രേ പ്രയോഗം. സെന്‍ട്രല്‍ റെയില്‍വേയിലെ കല്യാണ്‍-സിഎസ്എംടി ഫാസ്റ്റ് ലോക്കല്‍ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് ലേഡീസ് കംപാര്‍ട്ട്‌മെന്റിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

കഴിഞ്ഞ ദിവസം രാവിലെ 8.33-ന് കല്യാണില്‍ നിന്ന് പുറപ്പെട്ട ഫാസ്റ്റ് ലോക്കല്‍ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് വനിതാ കംപാര്‍ട്ട്‌മെന്റിലാണ് സംഭവം. ഡോംബിവ്ലി സ്വദേശികളായ നാല് വനിതാ യാത്രക്കാര്‍ നേരത്തെ തന്നെ കംപാര്‍ട്ട്‌മെന്റില്‍ സീറ്റുകള്‍ പിടിച്ചിരുന്നു.

കല്യാണ്‍ സ്റ്റേഷനില്‍ നിന്ന് കംപാര്‍ട്ട്‌മെന്റിലേക്ക് കയറിയ മറ്റ് യാത്രക്കാരുമായി സീറ്റ് പങ്കിടുന്നതിനെച്ചൊല്ലി ഇവര്‍ വാക്കുതര്‍ക്കത്തിലാവുകയായിരുന്നു. തര്‍ക്കം മൂത്തതോടെ പരസ്പരം കൈയേറ്റം ചെയ്യുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തി.

ഇതിനിടയിലാണ് ഡോംബിവ്ലി സ്വദേശികളായ സംഘത്തിലുണ്ടായിരുന്ന ഒരു യുവതി തന്റെ ഹാന്‍ഡ്ബാഗില്‍ സൂക്ഷിച്ചിരുന്ന പെപ്പര്‍ സ്‌പ്രേ (മുളക് സ്‌പ്രേ) പുറത്തെടുത്ത് സഹയാത്രക്കാര്‍ക്ക് നേരെ പ്രയോഗിച്ചത്.

സ്‌പ്രേ പടര്‍ന്നതോടെ കംപാര്‍ട്ട്‌മെന്റില്‍ ശ്വാസംമുട്ടലും പരിഭ്രാന്തിയും അനുഭവപ്പെട്ടു. ആര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല. യുവതിക്കെതിരേ പൊലീസ് കേസെടുത്തു.

റെയ്ഡിനെത്തിയ പൊലീസ് കണ്ടത് വൻ മദ്യ ശേഖരം; ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

പത്തനംതിട്ടയിൽ അജ്ഞാതൻ ഫ്യൂസ് ഊരി മാറ്റി; വൈദ്യുതി തടസപ്പെട്ടത് ഒരു മണിക്കൂറോളം, കെഎസ്ഇബി പരാതി നൽകി

റെയ്ഡിന്‍റെ വാർത്ത കണ്ടത് അതേ ചാനലിലൂടെ, സപ്രേക്ഷണം തടസപ്പെടുത്തിയെന്നത് കള്ളം; റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ചോക്ലേറ്റ് കഴിച്ച് കുളിക്കാൻ പോയ 23കാരി കുഴഞ്ഞു വീണു മരിച്ചു, അന്വേഷണം

ബിജെപി എംഎൽഎയുമായി ബന്ധമുള്ള സ്ഥാപനം പിന്മാറി; മോദിയുടെ 'സ്കൂൾ സഹപാഠി'ക്ക് ഭൂമി തിരികെ ലഭിക്കും