മഹാരാഷ്ട്രയില്‍ ഒന്ന് മുതല്‍ ട്രോളിങ് നിരോധനം
മുംബൈ: ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെ രണ്ടുമാസത്തേക്ക് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. 61 ദിവസത്തേക്കാണ് നിരോധനം.
പരമ്പരാഗത യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും വന്‍കിട ട്രോളറുകള്‍ക്കും ഈ നിരോധനം ഒരുപോലെ ബാധകമായിരിക്കും. കടലിലെ ജീവജാലങ്ങളുടെ സ്വാഭാവിക വളര്‍ച്ച ഉറപ്പാക്കാന്‍ ഈ കാലയളവ് അത്യാവശ്യമാണെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.
അതേസമയം, ചെറിയ വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഈ നിരോധനത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
നിരോധന ഉത്തരവ് ലംഘിച്ച് ആരെങ്കിലും കടലില്‍ പോയാല്‍ ബോട്ട് പിടിച്ചെടുക്കും.