മേയര്‍ റിതു താവ്‌ഡെയെ ആദരിച്ചു

 
Mumbai

മേയര്‍ റിതു താവ്‌ഡെയെ ആദരിച്ചു

ഹില്‍ ഗാര്‍ഡന്‍ അയ്യപ്പഭക്തസംഘമാണ് പരിപാടി സംഘടിപ്പിച്ചത്

Mumbai Correspondent

താനെ: ദീപാവലി ഭാവുബീജ് ആഘോഷങ്ങളുടെ ഭാഗമായി താനെയിലെ ഹില്‍ഗാര്‍ഡന്‍ കോംപ്ലക്‌സ് സന്ദര്‍ശിച്ച മുംബൈ മേയര്‍ റിതു താവ്‌ഡെയെ ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്ത സംഘത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കിയാണ് മേയറെ സ്വീകരിച്ചത്. ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്ത സംഘത്തെ പ്രതിനിധീകരിച്ച് മേയറെ ആദരിക്കാന്‍ സാധിച്ചത് ടീമിലെ എല്ലാവര്‍ക്കും ഒരുപോലെ അഭിമാനവും സന്തോഷവും പകരുന്ന അവിസ്മരണീയ നിമിഷമായിരുന്നെന്ന് ശശികുമാര്‍ നായര്‍ അറിയിച്ചു.