ഭിവണ്ടി നഗരസഭയ്ക്ക് മുന്നില്‍ സിപിഐ ധര്‍ണ നടത്തി

 
Mumbai

ഭിവണ്ടി നഗരസഭയ്ക്ക് മുന്നില്‍ സിപിഐ ധര്‍ണ നടത്തി

അടിസ്ഥാന സൗകര്യ വികസന പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യം

Mumbai Correspondent

ഭിവണ്ടി: നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐയുടെ നേതൃത്വത്തില്‍ ഭിവണ്ടി-നിസാംപൂര്‍ നഗരസഭ ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ഭിവണ്ടി മേഖലയിലെ കുടിവെള്ള ക്ഷാമം, തെരുവ് വിളക്കുകളുടെ അപര്യാപ്തത, മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്‌കൂളുകളില്‍ കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് തുടങ്ങിയ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

മഹാരാഷ്ട്ര സംസ്ഥാന നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ (ഐടക്) സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. വിജയ് കാംബ്ലെ, സിപിഐ താനെ ജില്ലാ സെക്രട്ടറി ആത്മാറാം വിശേ, ജില്ലാ സഹ സെക്രട്ടറി ഇക്ബാല്‍ ഹുസൈന്‍ ഖാന്‍, ഭിവണ്ടി നഗര്‍ സെക്രട്ടറി വിജയ് ലോലെവാര്‍, നഗര സഹ സെക്രട്ടറി പാണ്ഡെ, ജില്ലാ കൗണ്‍സില്‍ അംഗം സുബ്രഹ്‌മണ്യം എന്നിവരടക്കം പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.