പ്രതി ജിതേന്ദ്ര ഹിര്‍മുകെ

 
Mumbai

യുവതിയെ ട്രെയ്നിൽ നിന്ന് തള്ളിയിട്ട സംഭവം; ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍

സംസ്ഥാന പൊലീസ് മേധാവിക്കാണ് നിര്‍ദേശം

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിലെ നായ്ഗാവ് റെയ്ല്‍വേ സ്റ്റേഷനില്‍ വച്ച് പീഡനശ്രമത്തിനിടെ പ്രതി ട്രെയ്നില്‍ നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്ന് ഇടതുകൈ നഷ്ടപ്പെട്ട യുവതിയുടെ കേസില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ജിതേന്ദ്ര ഹിര്‍മുകെ (53) ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയ രഹത്കര്‍, സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്ന് പൊലീസിനോട് നിര്‍ദേശിച്ചു. യുവതിക്ക് സമഗ്രമായ ചികിത്സയും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.