ഉദ്ധവ് താക്കറെ,രാജ് താക്കറെ

 
Mumbai

സഖ്യം പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെയും രാജ് താക്കറെയും

മുംബൈയുടെ മേയര്‍ മറാഠിയായിരിക്കുമെന്ന് രാജ്

Mumbai Correspondent

മുംബൈ: ശിവസേന ഉദ്ധവ് വിഭാഗം മേധാവി ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയും മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടികളുടെ സഖ്യം പ്രഖ്യാപിച്ചു. ഒരുമിച്ചുനില്‍ക്കാനാണ് ഇരുപാര്‍ട്ടികളും ഒത്തുചേര്‍ന്നതെന്ന് മുംബൈയിലെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഉദ്ധവ് പറഞ്ഞു. മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും താക്കറെ ബ്രാന്‍ഡ് നില നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരുടെയും സഖ്യപ്രഖ്യാപനം.

മറാഠി ജനതയ്ക്കും മഹാരാഷ്ട്രയ്ക്കും വേണ്ടിയാണ് തങ്ങള്‍ ഒന്നിച്ചത്. മുംബൈയുടെ മേയര്‍ മറാഠിയായിരിക്കുമെന്ന് രാജ് താക്കറെ വ്യക്തമാക്കി. മുംബൈ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 27 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, ജനുവരി 15-ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കുള്ള സീറ്റ് പങ്കിടലിന് പാര്‍ട്ടികള്‍ അന്തിമരൂപംനല്‍കി.

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 150 സീറ്റുകളില്‍ ശിവസേന ഉദ്ധവും അവശേഷിക്കുന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും മത്സരിക്കാനാണ് തീരുമാനം,

തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷ് മേയർ സ്ഥാനാർഥി; ആർ. ശ്രീലേഖയ്ക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി സൂചന

വാളയാർ ആൾക്കൂട്ട കൊല; ഒരാൾ കൂടി അറസ്റ്റിൽ

ക്രൈസ്തവർക്കെതിരായ ആക്രമണം; ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ള കേസ് ; കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ; എ. പ്രസാദ് ഡെപ്യൂട്ടി മേയർ