സോനം വാങ്ചുക്ക്
മുംബൈ: സര്‍ക്കാരുകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പ്രതിഷേധങ്ങള്‍ അനിവാര്യമാണെന്ന് കാലാവസ്ഥാ പ്രവര്‍ത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക്. ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും അശാന്തി എടുത്തുകാട്ടുന്നത് പ്രതിഷേധങ്ങള്‍ക്ക് അനുവാദം നല്‍കിയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധങ്ങള്‍ സന്തോഷത്തോടെ അനുവദിക്കുന്നുവെന്ന് ഐപിഎഫ് ഫെസ്റ്റിവലില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലും പാര്‍ലമെന്റിന്റെ മുന്‍വശത്താണ് പ്രതിഷേധം. യുകെ, നോര്‍വേ, സ്വീഡന് എന്നിവടങ്ങളില്‍ അത് ദൃശ്യമാണ്. ഇന്ത്യയില്‍ അത് പാര്‍ലമെന്റില്‍നിന്ന് വളരെ അകലെയാണ്. ജന്തര്‍ മന്തറിലായിരുന്നപ്പോള് പോലും അത് വളരെ അകലെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.