ദഹിസര്‍ മലയാളി സമാജം കുടുംബസംഗമം 7ന്

 
Mumbai

ദഹിസര്‍ മലയാളി സമാജം കുടുംബസംഗമം 7ന്

ഭക്ഷ്യമേളയും സംഗീത സന്ധ്യയും

Mumbai Correspondent

മുംബൈ: ദഹിസര്‍ മലയാളി സമാജം സായാഹ്ന കുടുംബ സംഗമം സ്വാദും സ്വരവും എന്ന പേരില്‍ ഫെബ്രുവരി 7ന് വൈകിട്ട് 6.30 മുതല്‍ ദഹിസറിലെ ഡിഎസ്എഫ് സമുച്ചയത്തിന്റെ താഴത്തെ നിലയിലെ ഓഡിറ്റോറിയത്തില്‍ നടത്തും.

കേരളത്തിന്റെ രുചിവൈവിധ്യം അവതരിപ്പിക്കുന്ന 'സ്വാദ്' വിഭാഗത്തില്‍, സമാജം ലേഡീസ് വിംഗ് ഒരുക്കുന്ന പരമ്പരാഗത വിഭവങ്ങളുള്ള നിരവധി ഭക്ഷണ സ്റ്റാളുകളും വിവിധ എക്‌സിബിഷന്‍ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

അതേസമയം, 'സ്വരം' വിഭാഗത്തില്‍ ബോറിവലി പാട്ടുപെട്ടി ക്ലബ് അവതരിപ്പിക്കുന്ന തത്സമയ സംഗീത സന്ധ്യയാണ് പ്രധാന ആകര്‍ഷണം. ഗ്രൂപ്പ് ഗാനങ്ങള്‍, പഴയതും പുതുതുമായ ചലച്ചിത്രനാടക ഗാനങ്ങള്‍, നാടന്‍പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തി സംഗീതവും നൊസ്റ്റാള്‍ജിയയും ഒരുമിക്കുന്ന സന്ധ്യയാകും. ഫോണ്‍: 9321219374

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം