വന്ദേഭാരത് എക്‌സ്പ്രസ് പാളം തെറ്റി

 
Mumbai

വന്ദേഭാരത് എക്‌സ്പ്രസ് പാളം തെറ്റി

യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി

Mumbai Correspondent

മുംബൈ : പുനെ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് പാളം തെറ്റി. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. ട്രെയിന്‍ നമ്പര്‍ 22225, മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് (സിഎസ്എംടി)- സോളാപൂര്‍ വന്ദേഭാരത് എക്‌സ്പ്രസിന്‍റെ കോച്ചുകളില്‍ ഒന്നാണ് പാളം തെറ്റിയത്. യാത്രക്കാരെ എല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.

പൂനെ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് നാലാമത്തെ കോച്ച് പാളത്തില്‍ നിന്നും തെന്നിമാറിയത്.

ട്രെയിന്‍ പാളം തെറ്റിയ സമയം വലിയ കുലുക്കം അനുഭവപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു തിരിച്ചറിഞ്ഞ ലോക്കോപൈലറ്റ് ട്രെയിന്‍ ഉടന്‍ നിര്‍ത്തുകയായിരുന്നു.യാത്രക്കാരെ മറ്റൊരു ട്രെയിനില്‍ പിന്നിട് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചതായും അധികൃതര്‍ പറഞ്ഞു.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിളും ഭാര്യയും ഫ്ലാറ്റിൽ മരിച്ച നിലയിൽ

പന്തെറിയാൻ പ്രായസമുള്ള ബാറ്റർ ആര്? വെളിപ്പെടുത്തി റാഷിദ് ഖാൻ

'മീൻ കറി തന്നാൽ പട്ടയം ശരിയാക്കാം'; വില്ലേജ് ഓഫിസറുടെ വിചിത്രമായ കൈക്കൂലി കേട്ട് ഞെട്ടി കർഷകൻ, സസ്പെൻഷൻ

"UDF സർ‌ക്കാരിനെ വിമർശിക്കാനില്ല, വൈദ്യുത പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്": സുരേഷ് ഗോപി