വസായ് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു
വസായ്: വസായ് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയും ബസ്സീന്‍ കേരള സമാജവും സംയുക്തമായി വസായ് സര്‍ള ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. 13ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ബികെഎസ് സ്‌കൂളില്‍ വച്ചാണ് ക്യാംപ് നടത്തപ്പെടുന്നത്.
18 മുതല്‍ 60 വയസ് വരെ പ്രായമുള്ള ആരോഗ്യവാന്മാരായ വ്യക്തികള്‍ക്ക് രക്തദാനം ചെയ്യാവുന്നതാണ്. നാം നല്‍കുന്ന ഒരു യൂണിറ്റ് രക്തം ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായകമാകുമെന്നും നമ്മുടെ ചെറിയൊരു കരുതല്‍ മറ്റൊരാളുടെ ജീവിതത്തിന് വലിയൊരു പ്രതീക്ഷയാകുമെന്നും ഭാരവാഹികള്‍ ഓര്‍മിപ്പിച്ചു.
മഹത്തായ ഈ ജീവകാരുണ്യ സംരംഭത്തിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നതായും വസായി ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്‍റ് പ്രദീപ് പങ്കന്‍, ബസ്സീന്‍ കേരള സമാജം പ്രസിഡന്‍റ് പി.വി.കെ. നമ്പ്യാര്‍, വസായി ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ഗിരീഷ് നായര്‍, ബസ്സീന്‍ കേരള സമാജം ജനറല്‍ സെക്രട്ടറി എം.കെ. വിദ്യാധരന്‍, വസായി ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ട്രഷറര്‍ ഗോപിനാഥ് സി. നായര്‍, ബസ്സീന്‍ കേരള സമാജം ട്രഷറര്‍ രാജേഷ് ഐയര്‍ എന്നിവര്‍ അറിയിച്ചു