വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയം സമ്മേളനവേദി.

 
Mumbai

ഗണപതിഹോമം മുതൽ ശരണംവിളി വരെ: വസായിൽ ഹിന്ദു മഹാസമ്മേളനം ജനുവരി 9 മുതൽ

സനാതനധർമ സഭയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന സമ്മേളനത്തിനു വേദി ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയം

Mumbai Correspondent

സനാതനധർമ സഭയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ജനുവരി 9, 10 തീയതികളിൽ വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഹിന്ദു മഹാസമ്മേളനം നടത്തും. മഹാഗണപതിഹോമം, മാതൃപൂജ, കൂട്ടശരണംവിളി, മഹാസുദർശനഹോമം, നാരായണീയ മഹാപർവം എന്നിവ ഉണ്ടാകും. വിവരങ്ങൾക്ക്: 9323528197.

വസായ്: ഹോമങ്ങളും പൂജകളും ശരണംവിളിയും പ്രഭാഷണങ്ങളും താലപ്പൊലിയും ചേർന്ന രണ്ടു ദിവസത്തെ ആഘോഷത്തിനു വസായ് ഒരുങ്ങുന്നു. മോഹൻജി ഫൗണ്ടേഷന്‍റെ സഹകരണത്തോടെ സനാതനധർമ സഭ ജനുവരി 9, 10 തീയതികളിൽ നടത്തുന്ന വസായ് ഹിന്ദു മഹാസമ്മേളനത്തിനാണു വിപുലമായ ഒരുക്കങ്ങൾ. വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയമാണു സമ്മേളനവേദി.

എം.എസ്. ഭുവനചന്ദ്രൻ, ഭാഗവത സപ്താഹാചാര്യൻ പള്ളിക്കൽ സുനിൽ, ജടായുപാറ ശ്രീരാമ ക്ഷേത്രം സെക്രട്ടറി രാജശേഖരൻ, സനാതൻ സൻസ്ഥ രാഷ്ട്രീയ വക്താവ് രമേശ് ഷിൻഡെ എന്നിവർ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിനെത്തുമെന്നു കെ.ബി. ഉത്തം കുമാർ അറിയിച്ചു.

ഒന്നാം ദിവസം (ജനുവരി 9)

രാവിലെ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണു തുടക്കം. തുടർന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ബ്രഹ്മശ്രീ മോഹൻജി അധ്യക്ഷത വഹിക്കും.

മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി, സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി, വിശ്വഹിന്ദു പരിഷത് ദേശീയ വക്താവ് ശ്രീരാജ് നായർ, ജയരാജ് മിത്ര, രമേശ് കോരപ്പത്ത് (ഐവർമഠം) തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഭുവനേശ്വരി സങ്കൽപത്തെക്കുറിച്ചു ജയരാജ് മിത്ര സംസാരിക്കും.

സമ്മേളനത്തിന്‍റെ ഭാഗമായി രുദ്രാക്ഷപൂജ, മാതൃപൂജ, ഗുരുസ്വാമിവന്ദനം, കൂട്ടശരണംവിളി എന്നിവ നടക്കും. വൈകുന്നേരം മലയാലപ്പുഴ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരിയുടെ കാർമികത്വത്തിൽ മഹാസുദർശനഹോമം നടക്കും.

രണ്ടാം ദിവസം (ജനുവരി 10)

രാവിലെ ആചാര്യ നന്ദിനി മാധവന്‍റെ നേതൃത്വത്തിൽ നാരായണീയ മഹാപർവം (മാതൃസമ്മേളനം) നടക്കും. സ്വാമി സംഗമേശ്വനന്ദ സരസ്വതി സമ്മേളനത്തെ അഭിസംബോധന ചെയ്യും.

വൈകുന്നേരം അഞ്ചോടെ സന്യാസിശ്രേഷ്ഠന്മാരെയും ഗുരുസ്വാമിമാരെയും താലപ്പൊലിയുടെയും മേളത്തിന്‍റെയും അകമ്പടിയോടെ വേദിയിലേക്കു സ്വീകരിച്ചാനയിക്കും. സമാപന സമ്മേളനത്തിൽ ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷൻ ആശ്രമം മഠാധിപതി ശക്തി ശാന്താനന്ദ മഹർഷി മുഖ്യപ്രഭാഷണം നടത്തും.

കൂടുതൽ വിവരങ്ങൾക്ക്: 9323528197