പി.എസ്. രാജന്‍

 
Mumbai

വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രസിഡന്‍റ് വാഹനാപകടത്തില്‍ മരിച്ചു

തൃശൂരിലായിരുന്നു അപകടം

Mumbai Correspondent

മുംബൈ: മുംബൈ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രസിഡന്‍റും മുന്‍ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥനുമായ പി.എസ്. രാജന്‍ (65) വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി മങ്ങാടിന് സമീപം നടന്ന റോഡപകടത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.

തൃശൂര്‍ എരുമപ്പെട്ടി മങ്ങാട് കോട്ടപ്പുറം പടിഞ്ഞാറേക്കര, പുളിയന്‍കൊട്ട് വീട്ടില്‍ പരേതരായ ശങ്കരനാരായണന്‍ നായര്‍ ദേവകി അമ്മ ദമ്പതികളുടെ മകനാണ്. മുംബൈ വസായ് വെസ്റ്റിലെ സ്റ്റെല്ല മണികണ്ഠ അപ്പാര്‍ട്‌മെന്‍റിലായിരുന്നു താമസം. ഭാര്യ: ഇന്ദു രാജന്‍, മക്കള്‍: ദേവിക രാജന്‍, ഗോപിക രാജന്‍,മരുമകന്‍: ശ്രീഹരി.

ഓപ്പറേഷൻ തൂഫാൻ: കേരളത്തിന് പൂർണ പിന്തുണയുമായി കർണാടക

കള്ളാടി മണ്ണിടിച്ചിൽ; '5 പേരെ കണ്ടെത്താനുണ്ട്, 2 പേരുടെ നില ഗുരുതരം': മുഖ‍്യമന്ത്രി

440 കോടി രൂപ നിക്ഷേപമുള്ള തൃണമൂൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

തുർക്കിക്ക് എഫ്-35 വിൽപ്പന; നെതന്യാഹു–ഹെഗ്സെത്ത് കൂടിക്കാഴ്ച റദ്ദാക്കി

നടി അൻസിബയുടെ പരാതിയിൽ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്