മുംബൈയില്‍ പച്ചക്കറി വില കുതിക്കുന്നു

 
Mumbai

മുംബൈയില്‍ പച്ചക്കറി വില കുതിക്കുന്നു

ഇന്ധനവില വര്‍ധനയ്ക്ക് പിന്നാലെ കൂടിയത് 40 ശതമാനം

Mumbai Correspondent

മുംബൈ: ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് നവിമുംബൈയിലെ പച്ചക്കറി മൊത്തവ്യാപാര കേന്ദ്രമായ എപിഎംസി മാര്‍ക്കറ്റില്‍ പച്ചക്കറി വിലയില്‍ 40 ശതമാനത്തോളം കൂടി.കടുത്ത ചൂടില്‍ കൃഷിയിടങ്ങളില്‍ പച്ചക്കറി ഉത്പാദനം വന്‍തോതില്‍ ഇടിഞ്ഞതായും കച്ചവടക്കാര്‍ പറഞ്ഞു. പൂണെ സത്താറ, നാസിക്, സോലാപൂര്‍ തുടങ്ങിയ പ്രധാന ഉത്പാദന മേഖലകളില്‍ ഉഷ്ണതരംഗം മൂലം വിളവെടുപ്പ് പകുതിയോളം കുറഞ്ഞു. തക്കാളി, വെണ്ടയ്ക്ക, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയെയാണ് ചൂട് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

ഉത്പാദന കുറവിനൊപ്പം ചരക്കുകൂലിയിലുണ്ടായ വര്‍ധനവും വിലക്കയറ്റത്തിന് ആക്കം കൂട്ടി.

ഡീസല്‍ വില വര്‍ധിച്ചതോടെ പച്ചക്കറി മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന ലോറികളുടെയും മറ്റ് ചരക്ക് വാഹനങ്ങളുടെയും വാടക വന്‍തോതില്‍ ഉയര്‍ന്നു. ഉഷ്ണതരംഗം മൂലം വിപണിയിലേക്കുള്ള പച്ചക്കറിയുടെ വരവില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായതായി എ.പി.എം.സി ഹോള്‍സെയില്‍ വ്യാപാരികള്‍ വ്യക്തമാക്കുന്നു.

പ്രീതി സിന്‍റ മുതൽ പ്രിയദർശൻ വരെ; കേന്ദ്ര സെൻസർ ബോർഡിലെ പുതിയ 18 അംഗങ്ങൾ ആരൊക്കെ എന്നറിയാം

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്, 30 ലക്ഷം രൂപ പിഴ

76ാം വയസിലും ഫിറ്റായി തുടരാൻ സഹായിക്കുന്ന മോദിയുടെ ഭക്ഷണശീലം; മുരിങ്ങയില പറോട്ട മുതൽ കർശന ഉപവാസം വരെ

കേരള സർക്കാരിൽ നിന്ന് മുൻപ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നു; യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

യുകെ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തി വിജയ്; തമിഴ്നാടിന് 15,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ