മുത്തപ്പന്‍ വെള്ളാട്ടം

 
Mumbai

ബേലാപൂര്‍ മുത്തപ്പ മടപ്പുരയില്‍ വെള്ളാട്ടം നവംബര്‍ 1ന്

രാവിലെ 10ന് മലയിറക്കല്‍

Mumbai Correspondent

നവിമുംബൈ: ബേലാപൂര്‍ മുത്തപ്പ മടപ്പുരയില്‍ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ടം നവംബര്‍ ഒന്നിന് നടത്തും. രാവിലെ 10ന് മലയിറക്കല്‍,11ന് മുത്തപ്പന്‍ പുറപ്പാട്, ഉച്ചയ്ക്ക് 12ന് മുത്തപ്പ ദര്‍ശനം തുടര്‍ന്ന് അന്നദാനം, മുംബൈ, നവിമുംബൈ മേഖലയില്‍ സ്വന്തം മടപ്പുരയോടുകൂടിയ ഏക മുത്തപ്പ ദേവസ്ഥാനമെന്ന പ്രത്യേകതയുള്ള ബേലാപൂര്‍ മുത്തപ്പ മടപ്പുരയില്‍ വര്‍ഷംതോറും വിവിധ ആചാരങ്ങളും വിശേഷാല്‍ പൂജകളും നടത്തുന്നുണ്ട്.

എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നട തുറന്ന് പയിക്കുറ്റി നടത്തിവരുന്ന മടപ്പുരയില്‍ മലയാള മാസസംക്രമ ദിവസങ്ങളില്‍ അകത്തും പുറത്തുമായി വിശേഷാല്‍ പയിക്കുറ്റിയും ഭക്തരുടെ വഴിപാടായി പ്രാര്‍ത്ഥനാ വെള്ളാട്ടങ്ങളും നടത്താറുണ്ടെന്ന് സെക്രട്ടറി ബിജു ഗോവിന്ദന്‍ അറിയിച്ചു