വിദ്യാനികേതന്‍ സ്‌കൂളിന് 100 ശതമാനം വിജയം

 
file
Mumbai

വിദ്യാനികേതന്‍ സ്‌കൂളിന് 100 ശതമാനം വിജയം

18 ഡിസ്റ്റിങ്ഷനും 42 ഫസ്റ്റ്ക്ലാസും

Mumbai Correspondent

മുംബൈ: ഈ വര്‍ഷത്തെ മഹാരാഷ്ട്രാ എസ്എസ്സി പരീക്ഷയുടെ റിസള്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന താനെയിലെ മലനാട് എഡ്യൂക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍റെ (മേവ) ആഭിമുഖ്യത്തിലുള്ള വിദ്യാനികേതന്‍ ഇഗ്ലിഷ് സ്‌കൂളിന് നൂറുമേനി തിളക്കം. പരീക്ഷക്കിരുന്ന 90വിദ്യാര്‍ഥികളും വിജയം കൈവരിച്ചു.18 ഡിസ്റ്റിങ്ഷനും 42ഫസ്റ്റ് ക്ലാസ്സുകളും 24 സെക്കന്‍റ് ക്ലാസ്സുകളും സ്‌കൂള്‍ നേടി.

സ്‌കൂളിന്റെ ഈ വര്‍ഷത്തെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയവര്‍ :ഒന്നാം സ്ഥാനം മിസ്സ് ചൗദരി ഹെട്വി അംബാവി 94.20%, രണ്ടാം സ്ഥാനം യാദവ് അങ്കിത അശോക് 89.80% , മൂന്നാം സ്ഥാനം ‌റാവുല്‍ ദേവേഷ് സത്യവാന്‍ 88.60% ,നാലാം സ്ഥാനം ഗൗരി മാഹിന്‍ മുഹമ്മദ് ആരിഫ് 88.00% സ്ഥാനവും കൈവരിച്ചു.

തുടര്‍ച്ചയായി ഇരുപതാമത്തെ പ്രാവശ്യമാണ് വിദ്യാനികേതന്‍ സ്‌കൂള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയതില്‍ ടീം മേവ അഭിമാനിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറി ശ്രീകാന്ത് നായര്‍ അറിയിച്ചു.

അഡ്വ.പി ആര്‍ രാജ്കുമാര്‍ പ്രസിഡന്‍റ്, അഡ്വ രവീന്ദ്രന്‍ നായര്‍ വൈസ് പ്രസിഡന്റ്, ശ്രീകാന്ത് നായര്‍ ജനറല്‍ സെക്രട്ടറി,സീനാ മനോജ് ഖജാന്‍ജി,അഡ്വ.പ്രേമാ മേനോന്‍ ചെയര്‍പേഴ്‌സണ്‍ , കെ.മുരളീധരന്‍ ജോയിന്റ് ട്രഷറര്‍, കമ്മിറ്റി അംഗങ്ങളായ അഡ്വ എസ് ബാലന്‍, എം. പി വര്‍ഗീസ്,പി. ഡി നമ്പ്യാര്‍, ടി. എം സതീഷ്, മണികണ്ഠന്‍ നായര്‍ എന്നിവരാണ് മേവ യുടെ ഭരണ സമിതി അംഗങ്ങള്‍.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്