നവിമുംബൈ: വിജയദശമി ദിവസമായ 21 നു നെരൂള് ഗുരുദേവഗിരിയില് വിദ്യാരംഭവും ശ്രീവിദ്യാ പൂജയും നടത്തും. രാവിലെ ഗുരുപൂജയ്ക്കും ഉഷപൂജയ്ക്കും ശേഷം 7.30 നു പൂജ എടുപ്പ്. 8.30 മുതല് വിദ്യാരംഭം, കുട്ടികളെ എഴുത്തിനിരുപ്പ്.
10.30 മുതല് ശ്രീവിദ്യാ പൂജ. ശ്രീനാരായണ മന്ദിരസമിതിയുടെ നെരൂളിലെ ഗുരുദേവഗിരി അന്തര്ദേശീയ പഠനകേന്ദ്രത്തിന്റെ പൂമുഖത്തു പ്രത്യേകം തയ്യാറാക്കുന്ന സരസ്വതീ മണ്ഡപത്തില് ക്ഷേത്രം മേല്ശാന്തി കുട്ടികള്ക്ക് ആദ്യാക്ഷരം പകര്ന്നു നല്കും.
കുട്ടികളെ എഴുത്തിനിരുത്താന് ആഗ്രഹിക്കുന്ന രക്ഷിതാക്കള് കൂടുതല് വിവരങ്ങള്ക്ക് താഴെക്കാണുന്ന ഫോണ് നമ്പറുകളില് ബന്ധപെടുക. 7304085880, 9892045445,