നോര്‍ക്ക കെയര്‍ പോളിസി പുതുക്കുന്നതിനുള്ള നടപടികള്‍ 21 മുതല്‍

 

NORKA ROOTS

Mumbai

നോര്‍ക്ക കെയര്‍ പോളിസി പുതുക്കുന്നതിനുള്ള നടപടികള്‍ 21 മുതല്‍

ആനൂകൂല്യങ്ങള്‍ ലഭിക്കുന്നവരും പുതുക്കണം

Mumbai Correspondent

മുംബൈ: നോര്‍ക്ക കെയര്‍ പോളിസി പുതുക്കുന്നതിനുള്ള നടപടികള്‍ ഒക്റ്റോബർ 21 മുതല്‍ ആരംഭിക്കും. നിലവിലുള്ള നോര്‍ക്ക കെയര്‍ പോളിസിയുടെ കാലാവധി 2026 ഒക്ടോബര്‍ 31-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പോളിസി പുതുക്കലിനായി വിന്‍ഡോ തുറക്കുന്നത്.

പോളിസി ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ തുടര്‍ന്നും ലഭിക്കുന്നതിനായി പോളിസിയുടമകള്‍ 2026 ഒക്റ്റോബർ 31-ന് മുന്‍പായി പോളിസി പുതുക്കേണ്ടതാണ്. നോര്‍ക്ക കെയര്‍ പോര്‍ട്ടല്‍ വഴിയും നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും പോളിസി പുതുക്കാനുള്ള സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പോളിസി പുതുക്കുന്നതിനുമായി നോര്‍ക്ക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.