വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം

 
Mumbai

വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം നടത്തി

വിവിധ കലാപരിപാടികളും അരങ്ങേറി

Mumbai Correspondent

താനെ: വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും നടത്തി. വിഭവസമൃദ്ധമായ ഓണസദ്യയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഓണാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് എം.ആര്‍. സുധാകരന്‍, സെക്രട്ടറി പി. കെ. രമേശന്‍, ട്രഷറര്‍ ബി. പ്രസാദ്, മുന്‍ പ്രസിഡന്‍റ് ഭരതന്‍ മേനോന്‍, ബാലകൃഷ്ണന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

മുംബൈയിലെ പ്രശസ്ത ഗായികയും അസോസിയേഷന്‍ കുടുംബാംഗവുമായ സിദ്ധിജ രമേഷിന്റെ ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ഇടശ്ശേരി രാമചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് എം.ആര്‍. സുധാകരന്‍ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായി പങ്കെടുത്ത താനെ നഗരസഭ മുന്‍ ഡെപ്യൂട്ടി മേയറും കോര്‍പറേറ്ററുമായ മിലിന്ദ് പാട്ടങ്കറിനെയും വൃന്ദാവന്‍ കോര്‍പറേറ്റര്‍ സുചിത പാട്ടങ്കറിനെയും പൊന്നാട അണിയിച്ച് ആദരിച്ചു.

അസോസിയേഷന്‍ അംഗങ്ങളും കമ്മിറ്റി ഭാരവാഹികളുമായ ഉണ്ണികൃഷ്ണന്‍, രവികുമാര്‍, അജിത്കുമാര്‍ വക്കാട്ട്, മാലിനി അജിത്, ജിനചന്ദ്രന്‍, അനൂപ്, അജിത് രാജപ്പന്‍, സുരേഷ്, ദാമോദരന്‍, ശ്രീജിത്ത്, അജിത് രാജപ്പന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.