മിഹിര്‍ കൊട്ടേച്ച എംഎല്‍എ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നു

 
Mumbai

താന്‍ ജനിച്ചത് കേരളത്തിലാണെന്ന് മുളുണ്ട് എംഎല്‍എ മിഹിര്‍ കൊട്ടേച്ച

കേരളവുമായി അടുത്ത ബന്ധമെന്നും എംഎല്‍എ

Mumbai Correspondent

മുളുണ്ട്: മുത്തച്ഛന്റെ കാലം മുതല്‍ കേരളവുമായി അടുത്ത ബന്ധമുണ്ടെന്നും താന്‍ ജനിച്ചത് കേരളത്തിലാണെന്നും മുളുണ്ട് എംഎല്‍എ മിഹിര്‍ കൊട്ടേച്ച. മുളുണ്ട് കേരളം സമാജം ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിഹിര്‍ കൊട്ടേച്ച, സമാജം പ്രസിഡന്റ് ടി.കെ. രാജേന്ദ്രബാബു ജനറല്‍ സെക്രട്ടറി ബി.കെ.കെ. കണ്ണന്‍, ട്രഷറര്‍ മുരളിധരന്‍, ലയണ്‍ എം. കുമാരന്‍ നായര്‍, പ്രസിഡന്റ് എമിരേറ്റ്‌സ് സി.കെ. കെ. പൊതുവാള്‍, പ്രോഗ്രാം കണ്‍വീനര്‍ ശശിധരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ 5 വിജയി ശിവശങ്കര്‍ കൃഷ്ണ ഗാനങ്ങള്‍ അവതരിപ്പിച്ചു.

മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴയുടെ പ്രശസ്ത കാവ്യമായ 'രമണന്‍' കലാമണ്ഡലം സി. ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ നൃത്താവിഷ്‌കാരമായി അരങ്ങിലെത്തി. മുംബൈയിലെ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ചടങ്ങില്‍ ആദരിച്ചു.

സിക്കിമിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ചു; സിജെപി നേതാക്കളായ അഭിജീത് ദിപ്കെ അടക്കമുള്ളവർക്കെതിരേ യുവതിയുടെ പരാതി

മെസിയുടെ പേരിലെ തട്ടിപ്പ്; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് എസ്ഐടിയുടെ ശുപാർശ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ‍്യത; 5 ജില്ലകളിൽ യെലോ അലർട്ട്

ഡൽഹിയിൽ കൂട്ടബലാത്സംഗം; 17കാരിയെ കഴുത്തിൽ കത്തി വച്ച് മൂന്ന് പേർ പീഡിപ്പിച്ചു