പതിനൊന്നാം നിലയില്‍ നിന്ന് വീണ് 6 വയസുകാരൻ മരിച്ചു

 
Mumbai

പതിനൊന്നാം നിലയില്‍ നിന്ന് വീണ് 6 വയസുകാരൻ മരിച്ചു

വസായിലാണ് സംഭവം

Mumbai Correspondent

മുംബൈ: കളിക്കുന്നതിനിടെ കെട്ടിടസമുച്ചയത്തിന്റെ 11-ാം നിലയില്‍നിന്ന് വീണ് ആറുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ വസായിയില്‍ നവ്കാര്‍ ടവറിലാണ് സംഭവം.

മിലിത് എന്ന കുട്ടിയാണ് മരിച്ചത്. പതിനൊന്നാം നിലയിലെ തന്റെ വീടിന്‍റെ ഇടനാഴിയില്‍ അയല്‍ക്കാരിയായ പെണ്‍കുട്ടിക്കൊപ്പം കളിക്കുകയായിരുന്നു മിലിത്. കളിക്കിടെ ഷൂ റാക്കില്‍ കയറിയ മിലിത്, അവിടുത്തെ തുറന്ന ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. കുട്ടികള്‍ കളിക്കുന്നതിന്‍റെയും താഴേയ്ക്ക് വീഴുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.