എല്‍ടിടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിവാര പ്രത്യേക ട്രെയിന്‍
മുംബൈ: പൂജ, ദീപാവലി തിരക്ക് കണക്കിലെടുത്ത് എല്‍ടിടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിവാര പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. കൊങ്കണ്‍ പാതയിലൂടെ കോട്ടയം വഴി ഒക്റ്റോബര്‍ 15 മുതല്‍ നവംബര്‍ 21 വരെയാണ് സര്‍വീസ്.
എല്‍ടിടി - തിരുവനന്തപുരം നോര്‍ത്ത് (01463): ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 19 വരെ വ്യാഴാഴ്ചകളില്‍ എല്‍ടിടിയില്‍നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് അടുത്തദിവസം രാത്രി 11.30-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.
തിരുവനന്തപുരം നോര്‍ത്ത് - എല്‍ടിടി (01464): ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 21 വരെ ശനിയാഴ്ചകളില്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് ഉച്ചയ്ക്ക് 2.15-ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 11.55-ന് എല്‍ടിടിയില്‍ എത്തിച്ചേരും.
താനെ, പന്‍വേല്‍, പെന്‍, റോഹ, ചിപ്ലൂണ്‍, സംഗമേശ്വര്‍ റോഡ്, രത്നഗിരി, കങ്കാവ്ലി, സിന്ധുദുര്‍ഗ്, കുഡാല്‍, സാവന്ത്വാഡി, തിവിം, കര്‍മാലി, മഡ്ഗാവ്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊല്ലം, വര്‍ക്കല, ശിവഗിരി, തിരുവനന്തപുരം നോര്‍ത്ത് എന്നിവയാണ് സ്റ്റോപ്പുകള്‍.