പരിസ്ഥിതി ദിനാഘോഷം നടത്തി

 
Mumbai

വേള്‍ഡ് മലയാളി ഫെഡറേഷന്‍ പരിസ്ഥിതി ദിനാഘോഷം നടത്തി

വൃക്ഷതൈകളും നട്ടു

മുംബൈ: വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷം നടത്തി. ലോകമെമ്പാടും പരിസ്ഥിതി ദിനം ആഘോഷിക്കപ്പെടുകയാണെന്നും ഇതിന്‍റെ ഭാഗമായാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര കൗണ്‍സില്‍ വൃക്ഷതൈകള്‍ നട്ട് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളെ പിന്തുണക്കുന്നതെന്നും ഡോ. ഉമ്മന്‍ ഡേവിഡ് പറഞ്ഞു.

പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് മനുഷ്യന്‍റെ ഉത്തരവാദിത്തമാണെന്ന് 166 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള സംഘടനയുടെ മഹാരാഷ്ട്ര കണ്‍വീനര്‍ ഡോ. ഡേവിഡ് വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യത്തിന്‍റെ നഷ്ടം തുടങ്ങിയ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് ഉണ്ണികൃഷ്ണ കുറുപ്പ് പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു