സിനിമ സ്വപ്‌നം കാണുന്നവര്‍ക്കായി പ്രത്യേക പരിശീലന ക്യാമ്പ്

 
Mumbai

സിനിമ സ്വപ്‌നം കാണുന്നവര്‍ക്കായി പരിശീലന ക്യാംപ്

രൺജി പണിക്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ശില്‍പ്പശാലയില്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകരും പരിശീലകരും അനുഭവങ്ങള്‍ പങ്കുവയ്ക്കും

Mumbai Correspondent

നവി മുംബൈ: സിനിമ സ്വപ്നം മനസില്‍ സൂക്ഷിക്കുന്ന യുവപ്രതിഭകള്‍ക്കായി ദി ആർട്ട് ഓഫ് ആക്റ്റിങ് എന്ന പേരില്‍ അഭിനയ ശില്‍പ്പശാല നടത്തുന്നു. ആക്റ്റേഴ്സ് ഫാക്റ്ററിയാണ് ഈ പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നത്. ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍ററിന്‍റെ സഹകരണത്തോടെ മേയ് 21, 22, 23 തീയതികളില്‍ കോപര്‍ഖൈര്‍നയിലാണ് ക്യാംപ്.

മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രൺജി പണിക്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ശില്‍പ്പശാലയില്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകരും പരിശീലകരും അനുഭവങ്ങള്‍ പങ്കുവയ്ക്കും.

നടനും ട്രെയ്നറുമായ ശ്രീജിത് രവി, എഴുത്തുകാരനും സംവിധായകനുമായ സന്തോഷ് ഇടുക്കി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നന്ദു പൊതുവാള്‍, സേതു അടൂര്‍ എന്നിവര്‍ ക്ലാസുകള്‍ക്കും ഇന്‍ററാക്റ്റിവ് സെഷനുകള്‍ക്കും നേതൃത്വം നല്‍കും.

പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സിനിമാ മേഖലയില്‍ തുടര്‍ അവസരങ്ങള്‍ ലഭിക്കാനിടയുണ്ടെന്നതാണ് ഈ ശില്‍പ്പശാലയുടെ പ്രധാന ആകര്‍ഷണം. അഭിനയത്തില്‍ താല്‍പ്പര്യമുള്ള പുതുമുഖങ്ങള്‍ക്ക് ആത്മവിശ്വാസം വളര്‍ത്താനും ക്യാമറയ്ക്ക് മുന്നിലെ ഭയം മാറ്റാനും ഈ പരിശീലനം സഹായകരമാകും.കൂടുതല്‍ വിവരങ്ങള്‍ക്ക് : 9207361833

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു