വാഹനാപകടത്തില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ മരിച്ചു

 
Mumbai

വാഹനാപകടത്തില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ മരിച്ചു

സഹായിക്ക് ഗുരുതര പരിക്ക്

Mumbai Correspondent

വാപ്പി: ഗുജറാത്തിലെ നവ്സാരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ നാലുകെട്ട് കിഴക്കുമ്മേന്‍ വലുങ്ങാമുറി പടയാട്ടില്‍ ജോണിയുടെ മകന്‍ വില്‍സണ്‍ (49) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹായി മുകുന്ദപുരം കൂവക്കാട്ടുക്കുന്ന് മേലൂര്‍ കയമ്പത് സ്വദേശി ഹര്‍ഷ് കുമാറിന് (40) ഗുരുതരമായി പരിക്കേറ്റു.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കേരളത്തില്‍ നിന്നും ചരക്കുമായി വഡോദരയിലേക്ക് പോവുകയായിരുന്നു ട്രക്കാണ് അപകടത്തില്‍ പെട്ടത്. നവ്സാരിക്ക് സമീപം വെച്ച് ട്രക്കിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ഹൈവേയില്‍ നിര്‍ത്തി ടയര്‍ മാറ്റുന്നതിനിടയില്‍, പിന്നില്‍ വന്ന മറ്റൊരു ട്രക്ക് ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

വില്‍സന്റെ മൃതദേഹം നവ്സാരി സിവില്‍ ഹോസ്പിറ്റലില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരിച്ചുനൽകണമെന്ന് ആന്‍റോ അഗസ്റ്റിൻ‌ കോടതിയിൽ; തിരിച്ചുനൽകാൻ സാധിക്കില്ലെന്ന് പൊലീസ്

കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന് ആരോപണം; മൂന്ന് തടവുകാർക്കെതിരേ കേസ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന്‍ 1,120 രൂപ കുറഞ്ഞു

ആത്മഹത്യ ചെയ്ത ഐഐടി ബോംബെ വിദ്യാർഥിയുടെ മാതാപിതാക്കളുമായി സംസാരിച്ച് രാഹുൽ ഗാന്ധി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ തകർത്ത് അഫ്ഗാനിസ്ഥാന് വിജയം