ഡോ. ഉമ്മന്‍ ഡേവിഡിന് ആദര്‍ശ അധ്യാപക സന്മാന്‍ പുരസ്‌കാരം

 
Mumbai

ഡോ. ഉമ്മന്‍ ഡേവിഡിന് ആദര്‍ശ അധ്യാപക സന്മാന്‍ പുരസ്‌കാരം

പുരസ്‌കാരം വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്

Mumbai Correspondent

മുംബൈ: ഡോംബിവ്ലി ഹോളി ഏയ്ഞ്ചല്‍സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മേധാവി ഡോ. ഉമ്മന്‍ ഡേവിഡിന് 'ആദര്‍ശ അധ്യാപക സന്മാന്‍ 2026' പുരസ്‌കാരം. വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്കായി നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് ഡോ. ഉമ്മന്‍ ഡേവിഡിനെ ആദരിച്ചത്. ഡോംബിവ്ലി മേഖലയിലെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹോളി ഏയ്ഞ്ചല്‍സ് സ്ഥാപനങ്ങളുടെ മേധാവിയാണ് ഡോ ഡേവിഡ്.

ഡോ. ഉമ്മന്‍ ഡേവിഡിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രാധാന്യം നല്‍കുന്ന വിവിധ പ്രവര്‍ത്തനങ്ങളും നടപ്പാക്കി വരുന്നു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ ചിന്തയും സര്‍ഗാത്മകതയും വളര്‍ത്തുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മികച്ച പഠനാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.

ബാങ്കിങ്, ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് തുടങ്ങിയ പുതിയ കാലഘട്ടത്തിലെ തൊഴില്‍ സാധ്യതകള്‍ പരിഗണിച്ചുള്ള കോഴ്‌സുകളും വിദ്യാഭ്യാസ സ്ഥാപനത്തില്‍ ലഭ്യമാക്കുന്നുണ്ട്.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്