മുത്തപ്പൻ അനുഗ്രഹം നൽകിയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.

 
Mumbai

വസായ് ഹിന്ദു മഹാ സമ്മേളനം പോസ്റ്റർ പ്രകാശനം ചെയ്തു

2027 ജനുവരി 9, 10 തീയതികളിൽ നടക്കുന്ന വസായ് ഹിന്ദു മഹാ സമ്മേളനത്തിന്‍റെ പോസ്റ്റർ മുത്തപ്പൻ വെള്ളാട്ട സന്നിധിയിൽ നടത്തി.

Mumbai Correspondent

വസായ്: 2027 ജനുവരി 9, 10 തീയതികളിൽ നടക്കുന്ന വസായ് ഹിന്ദു മഹാ സമ്മേളനത്തിന്‍റെ പോസ്റ്റർ മുത്തപ്പൻ വെള്ളാട്ട സന്നിധിയിൽ നടത്തി. മുൻ കെഎൻഎസ്എസ് പ്രസിഡന്‍റ് കെ.ജി.കെ. കുറുപ്പ്, വസായ് നായർ വെൽഫേർ അസോസിയേഷൻ പ്രസിഡന്‍റ് പ്രഭ പി. നായർ, ജനറൽ സെക്രട്ടറി ഒ.സി. രാജ്കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുത്തപ്പൻ അനുഗ്രഹം നൽകിയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.

ഹിന്ദുമഹാ സമ്മേളനത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസി ശ്രേഷ്ഠൻമാരും ഹിന്ദു സംഘടനാ പ്രതിനിധികളും പങ്കെടുക്കും. 9-ന് രാവിലെ പത്ത് മണിക്ക് മുൻ എംപി സാധ്വി പ്രജ്ഞ സിങ് ഠാക്കൂർ ഹൈന്ദവ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് മുംബൈയിലെ വിവിധ നാരായണീയം ഗ്രൂപ്പുകൾ ചേർന്നുള്ള നാരായണീയ മഹാ പർവം, വൈകുന്നേരം യുവ സമ്മേളനം തുടങ്ങിയ പരിപാടികൾ.

തുടർന്ന് മലയാലപ്പുഴ തന്ത്രി സുരേഷ് ഭട്ടതിരിയുടെ കാർമികത്വത്തിൽ മഹാ ഭഗവതി സേവ. രണ്ടാം ദിവസം സന്യാസി സമ്മേളനം മഹാമണ്ഡലേശ്വർ സാധു ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ശോഭയാത്രയോടെ പരിപാടികൾ സമാപിക്കുമെന്നും നവംബർ ആദ്യവാരത്തിൽ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മുഖ്യസംഘാടകനായ കെ.ബി. ഉത്തം കുമാർ അറിയിച്ചു.