മാതാ അമൃതാനന്ദമയിക്ക് പുരസ്‌കാരം

 
Mumbai

മാതാ അമൃതാനന്ദമയിക്ക് മറാത്തി പത്രക്കാർ സംഘിന്‍റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം

പുനെയില്‍ നടന്ന ചടങ്ങില്‍ കൈമാറി

Mumbai Correspondent

പുനെ: മഹാരാഷ്ട്ര പത്രകാര്‍ സംഘ് ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മാതാ അമൃതാനന്ദമയിക്ക് സമര്‍പ്പിച്ചു. ഭാരതയാത്രയുടെ ഭാഗമായി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശനിയാഴ്ച പുനെയില്‍ എത്തിയപ്പോഴാണ് പുരസ്‌കാരസമര്‍പ്പണം നടന്നത്.

മറാത്തി മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ മറാത്തി പത്രക്കാര്‍ സംഘ് ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോളാണ് സമര്‍പ്പിച്ചത്.

ഭോസാരി നിയമസഭാ മണ്ഡലം എംഎല്‍എ മഹേഷ്ദാദ ലാന്‍ഡ്ഗെ, മറാത്തി പത്രക്കാര്‍ സംഘ് സംസ്ഥാന അധ്യക്ഷന്‍ കിരണ്‍ ജോഷി, പുധാരി മീഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. യോഗേഷ് പ്രതാപ്സിങ്, ഡെയ്ലി സകാല്‍ എഡിറ്റര്‍ ശീതള്‍ പവാര്‍, എബിപി മാഝ എഡിറ്റര്‍ സരിത കൗശിക്, ജയ് മഹാരാഷ്ട്ര ചാനല്‍ എഡിറ്റര്‍ വൃഷാലി കദം, ഡെയ്ലി സൂരജ് എഡിറ്റര്‍ രാകേഷ് തോല്യെ, വിജെ ഡിവലപ്പേഴ്‌സ് സിഇഒ ആദിത്യ ജാവദേക്കര്‍, കോഹിനൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ ഗോയല്‍, ബിവിജി ഇന്ത്യ സ്ഥാപക ചെയര്‍മാന്‍ ഹനുമന്തറാവു ഗായ്ക്ക്വാഡ് തുടങ്ങിവര്‍ പങ്കെടുത്തു.