പന്‍വേല്‍ മലയാളി സമാജത്തിന്റെ ഓണാഘോഷം 11ന്
പന്‍വേല്‍: പന്‍വേല്‍ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 'പൂ ആവണി 2026' ഒക്റ്റോബർ 11ന് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിക്കും. പന്‍വേല്‍- മാഥേരന്‍ റോഡിലെ ആക്കുര്‍ളിയിലുള്ള കാക്കാജി നിവാടിയില്‍ രാവിലെ 10 മുതലാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമാകുക.
ഇടുക്കി ലോക്‌സഭാംഗം ഡീന്‍ കുര്യാക്കോസ് മുഖ്യാതിഥിയായി പങ്കെടുക്കും. രാവിലെ ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് പിന്നാലെ ഉച്ചയ്ക്ക് 12 മണി മുതല്‍ സാംസ്‌കാരിക സമ്മേളനം നടക്കും. കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി സണ്ണി മാത്യു പറഞ്ഞു.