ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല ചിത്രമാക്കിയ യുവാവ് പിടിയില്‍

 
Mumbai

ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല ചിത്രമാക്കിയ യുവാവ് പിടിയില്‍

സൈബര്‍ പൊലീസാണ് യുവാവിനെ പിടി കൂടിയത്

Mumbai Correspondent

മുംബൈ: ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്ര ചെയ്യുന്ന സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും രഹസ്യമായി പകര്‍ത്തി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളാക്കി മാറ്റിയ സംഭവത്തില്‍ 31 കാരനായ യുവാവിനെ മുംബൈ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പ്ലേബോയ് എന്ന വ്യാജ ഇന്‍സ്റ്റാഗ്രാമില്‍ പ്രൊഫൈല്‍ പേരുണ്ടാക്കി, പെണ്‍കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇയാള്‍ ഇത്തരം മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ വ്യൂവേഴ്‌സിനെയും ലൈക്കുകളെയും നേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ഈ കൃത്യം നടത്തിയിരുന്നത്. പ്രതി അപ്ലോഡ് ചെയ്ത ഒരു റീല്‍സിന് ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിരുന്നു. ഈ സൈബര്‍ കുറ്റകൃത്യം മൂലം അപമാനിക്കപ്പെട്ട ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൗത്ത് സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

സാങ്കേതിക പരിശോധനയിലൂടെയും ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്തുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും അതില്‍ നിരവധി സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.