ശരത്

 
Mumbai

ശരത്തിന്‍റെ നേതൃത്വത്തില്‍ സംഗീത നിശ

ഓഗസ്റ്റ് 15ന് മുംബൈയിലെ നെരൂളിലാണ് പരിപാടി

Mumbai Correspondent

മുംബൈ: പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശരത് നവി മുംബൈയിലെ സംഗീതപ്രേമികള്‍ക്കു മുന്നില്‍ പാടുന്നു. കലാരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ 'തരംഗ് ഇവന്‍റ്സ് & പ്രൊഡക്ഷന്‍സ്' ഒരുക്കുന്ന രണ്ടാമത്തെ സംഗീതനിശയിലാണ് ശരത് മുഖ്യാതിഥിയായെത്തുന്നത്.

സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് നെരൂള്‍ ടെര്‍ണ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30ന് ആണ് സംഗീത വിരുന്ന്.

കഴിഞ്ഞ ജനുവരിയില്‍ പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയാണ് തരംഗിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരികൊളുത്തിയത്.

കേരളത്തിലെ പ്രിയപ്പെട്ട കലാകാരന്മാരെ മുംബൈയിലെ കലാലോകത്തിന് മുന്നില്‍ എത്തിക്കുക, അവരെ നേരില്‍ കാണാനും സംവദിക്കാനുമുള്ള വേദിയൊരുക്കുക എന്നതാണ് തരംഗിന്‍റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകര്‍.

സ്വാതന്ത്ര‍്യദിനത്തിൽ രാജ‍്യമെമ്പാടുമുള്ള കുട്ടികൾ അടിസ്ഥാന സൗകര‍്യങ്ങൾ ആവശ‍്യപ്പെട്ട് പ്രതിഷേധിക്കുന്നുവെന്ന് കെജ്‌രിവാൾ

അരുണാചലിൽ മിന്നൽ പ്രളയം; നാല് പേർ മരിച്ചു, അഞ്ച് സൈനികരെ കാണാതായി

കർണാടകയിലെ കാവേരി വന‍്യജീവി സങ്കേതത്തിൽ വെടിവയ്പ്പ്; 3 പേർ കൊല്ലപ്പെട്ടു, സംഘർഷം

ഗണേഷ് കുമാർ രാജിവയ്ക്കണം; എൻഎസ്എസ് പ്രമേയം അവതരിപ്പിച്ചു

ജനം ടിവിയുടെ സ്വാതന്ത്ര‍്യദിനാശംസ കാർഡിൽ സവർക്കർ മുൻപിലും മഹാത്മാ ഗാന്ധി പുറകിലും; പരാതി നൽകി കെഎസ്‌യു