പുണെ സംഗീത സഭയുടെ സംഗീതാഞ്ജലി

 
Mumbai

പുണെ സംഗീത സഭയുടെ സംഗീതാഞ്ജലി

ഞായറാഴ്ച വൈകിട്ട് 5 മുതല്‍ ശിവാജി നഗറിലുള്ള സവായ് ഗന്ധര്‍വ്വ ഹാളില്‍

Mumbai Correspondent

പുണെ: പുണെ സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംഗീതാഞ്ജലി ഞായറാഴ്ച വൈകിട്ട് 5 മുതല്‍ ശിവാജി നഗറിലുള്ള സവായ് ഗന്ധര്‍വ്വ ഹാളില്‍ നടത്തും.

പൂണെ യൂണിവേഴ്‌സിറ്റിയിലെ പ്രഥമ മെക്കാനിക്കല്‍ എഞ്ചിനീയറും, ഡി ആര്‍ ഡി ഓ മുന്‍ സീനിയര്‍ സയന്റിസ്റ്റും, സി. ഓ. ഇ. പി. ലൈഫ് ടൈം അചീവമെന്റ് അവാര്‍ഡ് ജേതാവുമായ വസന്ത രാമസ്വാമി മുഖ്യാതിഥിയാകും.

പുണെ സംഗീത സഭയുടെ സംഗീതാഞ്ജലി

നന്ദ നന്ദ ഗോപാല സംഘഗാനത്തോടെ പരിപാടികള്‍ ആരംഭിക്കും. ഡോ. പ്രീതി വാര്യര്‍, സാവിത്രി കുമാര്‍, രാജേശ്വരി ശ്രീനിവാസന്‍, ബിന്ദു രവീന്ദ്രനാഥ്, തുടങ്ങിയവര്‍ വായ്ത്താരിയും എച്. വെങ്കട്ടരാമന്‍ (മൃദംഗം), ജനാര്‍ദ്ദന അയ്യര്‍ (വയലിന്‍), ജി. ഗോപാലകൃഷ്ണന്‍ (മോര്‍ശംഖ്) തുടങ്ങിയവര്‍ പക്കമേളമൊരുക്കും. പ്രവേശനം സൗജന്യം. വിവരങ്ങള്‍ക്ക്: 9881711848

പ്രായത്തട്ടിപ്പ്; രണ്ട് അത്ലറ്റുകൾക്കെതിരേ നടപടി, മീറ്റിന്‍റെ ക്യാംപിൽ നിന്ന് ഒഴിവാക്കി

തദ്ദേശ തെരഞ്ഞെടുപ്പ്; പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർഥികളില്ല

ശബരിമല തീർഥാടനം; 5 ദിവസം കൊണ്ട് കെഎസ്ആർടിസിക്ക് റെക്കോഡ് വരുമാനം

രണ്ടാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടം

വിമതനായി മത്സരിക്കാനൊരുങ്ങിയ കോണ്‍ഗ്രസ് നേതാവിന്‍റെ പത്രിക തട്ടിപ്പറിച്ച് പ്രാദേശിക നേതാവ് ഓടി