ഉദ്ധവ് താക്കറെ

 
Mumbai

വേണമെങ്കില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ഉദ്ധവ് താക്കറെ

കാണുന്നതെല്ലാം വെറും ട്രെയിലറെന്ന് ഷിന്‍ഡെ

Mumbai Correspondent

മുംബൈ: പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയാറാണെന്ന് ഉദ്ധവ് താക്കറെ. ശിവസേനയില്‍ കൂറുമാറ്റ ഭീഷണികള്‍ ശക്തമാകുന്നതിനിടെയാണ് ഈ പ്രഖ്യാപനം. പാര്‍ട്ടിയുടെ സ്ഥാപകന്‍ ബാല്‍ താക്കറെ ഒരിക്കലും അധികാരത്തിന് പിന്നാലെ പോയിട്ടില്ലെന്നും താന്‍ അധികാരമോഹിയല്ലെന്നും ആവശ്യമെങ്കില്‍ ഈ നിമിഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുതരാമെന്നും ഉദ്ധവ് പറഞ്ഞു. പാര്‍ട്ടി സ്ഥാപക ദിനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്നില്‍ വിശ്വാസമില്ലെന്ന് തോന്നുമ്പോള്‍ പദവി ഒഴിയാന്‍ താന്‍ സന്നദ്ധനാണെന്നും, എന്നാല്‍ തന്നെ പിന്തുണയ്ക്കുന്ന ശിവസൈനികര്‍ കൂടെയുള്ളിടത്തോളം കാലം ഏതൊരു വെല്ലുവിളിയെയും പര്‍വ്വതം പോലെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ധവിനൊപ്പം ഉണ്ടായിരുന്ന 6 എംപിമാര്‍ മറുപക്ഷേത്തേക്ക് ചേക്കേറുന്നതിനിടെയാണ് വികാര നിര്‍ഭരമായ പ്രസംഗം അദ്ദേഹം നടത്തിയത്.

ഇപ്പോള്‍ കാണുന്നതെല്ലാം വെറും ട്രെയിലര്‍ മാത്രമാണെന്നും യഥാര്‍ഥ ചിത്രം ഉടനെയുണ്ടാകുമെന്നാണ് ഉപമുഖ്യമന്ത്രിയും ഉദ്ധവിന്റെ എതിരാളിയുമായ ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കിയിരിക്കുന്നത്. ഉദ്ധവ് വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാരും ഷിന്‍ഡെയ്ക്ക് ഒപ്പം പോയേക്കുമെന്നാണ് സൂചന.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്