ഈസ്റ്റ് കല്യാണ്‍ കേരള സമാജത്തിന്റെ ഓണാഘോഷം 27ന്

 
Mumbai

ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഓണാഘോഷം 27ന്

വിവിധ കലാപരിപാടികളും നടത്തും

Mumbai Correspondent

കല്യാണ്‍: ഈസ്റ്റ് കല്യാണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തുന്നു. സെപ്റ്റംബര്‍ 27ന് രാവിലെ 9.30 മുതല്‍ കോള്‍സേവാടിയിലെ മോഡല്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ നടക്കും.

മാവേലിയുടെ വരവേല്‍പ്പ്, വിവിധ കലാപരിപാടികള്‍, എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, സ്‌കോളര്‍ഷിപ്പ് വിതരണം, ഓണസദ്യ എന്നിവ സംഘടിപ്പിക്കും.

പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി വടംവലി മത്സരവും ഉണ്ടായിരിക്കും. പ്രസിഡന്റ് ലളിത ജെ. മേനോന്‍, സെക്രട്ടറി സംഗീത് ആര്‍. നായര്‍, ട്രഷറര്‍ ജ്യോതിസ് യു. കൈമള്‍, കണ്‍വീനര്‍ അജിത്കുമാര്‍ ജി.എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

മലപ്പുറത്ത് ലഹരിക്കടത്ത്; കോളെജ് അധ്യാപകനടക്കം നാല് പേർ അറസ്റ്റിൽ

കോട്ടയത്ത് യുവാവിന്‍റെ മരണത്തിൽ സിപിഎം പഞ്ചായത്ത് അംഗമടക്കം ആറ് പേർ അറസ്റ്റിൽ

മമത ബാനർജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി കനിമൊഴി