7ാം നമ്പർ കെട്ടിടത്തിലെ 13ാം നമ്പർ മുറി:

"വൈറ്റ് കോളർ ഭീകര മൊഡ്യൂളിന്‍റെ' രഹസ്യ കേന്ദ്രം

 

file photo

India

17ാം നമ്പർ കെട്ടിടത്തിലെ 13ാം നമ്പർ മുറി: "വൈറ്റ് കോളർ ഭീകര മൊഡ്യൂളിന്‍റെ' രഹസ്യ കേന്ദ്രം

ഡൽഹി സ്ഫോടനം: ആസൂത്രണം അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ 17ാം നമ്പർ കെട്ടിടത്തിലെ 13ാം നമ്പർ മുറിയിൽ

Reena Varghese

ന്യൂഡൽഹി: ഡൽഹി സ്ഫോടനം ആസൂത്രണം ചെയ്തത് ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാലയിലെ 17ാം നമ്പർ ഹോസ്റ്റൽ കെട്ടിടത്തിലെ 13ാം നമ്പർ മുറിയിലാണെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. ഭീകരരുടെ രഹസ്യ മീറ്റിങ്ങുകൾ ഇവിടയൊണ് നടക്കുന്നത്.

ഡൽഹി-യുപി മേഖലകളിൽ നിന്നുമുള്ള ഭീകരർ ഇവിടെയാണ് ഒത്തു കൂടിയത്. സാധാരണ നനഞ്ഞു പൊടി പിടിച്ചു കിടക്കുന്ന ഒരു ഹോസ്റ്റൽ മുറിയായിരുന്നു ഇത്. ആൺ കുട്ടികളുടെ 17ാം നമ്പർ കെട്ടിടത്തിലെ 13ാം നമ്പർ മുറി " വൈറ്റ് കോളർ ഭീകര മൊഡ്യൂളിന്‍റെ' രഹസ്യ കേന്ദ്രമായി പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ.

ചെങ്കോട്ടയ്ക്കു സമീപം 13 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനം നടത്തിയ ഡോക്റ്റർ ഉമർ നബി ഫരീദാബാദിലെ അൽ-ഫലാഹ് യൂണിവേഴ്സിറ്റി ആൻഡ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു എന്ന് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ- ഇ- മുഹമ്മദിന്‍റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയതായി കരുതപ്പെടുന്ന ഡോ.ഷഹീൻ ഷാഹിദ് ഈ സർവകലാശാലയിലെ ജീവനക്കാരിയും ആയിരുന്നു.

ചെങ്കോട്ട സ്ഫോടനം; ഡോ. ഉമർ നബി തുർക്കിയിൽ സന്ദർശനം നടത്തി, കൂടുതൽ വിവരങ്ങൾ പുറത്ത്

H3N2 വൈറസിന്‍റെ വകഭേദം: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

"ജമ്മു കശ്മീരിലെ മുസ്‌ലിംങ്ങളെല്ലാം തീവ്രവാദികളല്ല": ഒമർ അബ്‌ദുള്ള

പടക്ക നിർമാണശാലയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

"പത്രപ്രവർത്തകനായിട്ട് എത്ര കാലമായി"; പിഎം ശ്രീ ചർച്ച ചെയ്തോയെന്ന ചോദ്യത്തോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി