നിർമാണത്തിലിരുന്ന വീടിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒരു മരണം, 5 പേർക്ക് പരുക്ക്

 
India

നിർമാണത്തിലിരുന്ന വീടിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒരു മരണം, 5 പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ ഗാന്ധിയാബാദ് ജില്ലയിലാണ് സംഭവം

Namitha Mohanan

ഗാസിയാബാദ്: ഗാസിയാബാദ് ജില്ലയിൽ നിർമാണത്തിലിരുന്ന വീടിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് ഒരു മരണം. മോദിനഗർ മേഖലയിലുള്ള സിക്രി ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്.

കോൺക്രീറ്റ് നിറയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തട്ടിന് സ്ഥാനചലനം സംഭവിച്ചതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. എത്ര തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നതെന്ന് വ്യക്തമല്ല.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ ഇടപെടുകയും, മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.