ഡിജെ കേട്ട് പേടിച്ച് 140 കോഴികൾ ചത്തു; പരാതിയുമായി ഉടമ

 
India

ഡിജെ കേട്ട് പേടിച്ച് 140 കോഴികൾ ചത്തു; പരാതിയുമായി ഉടമ

കോഴികൾക്ക് 140 ഡെസിബലിൽ കൂടുതൽ ശബ്ദം സഹിക്കാനാകില്ല.

നീതു ചന്ദ്രൻ

സുൽത്താൻപുർ: വിവാഹത്തോടനുബന്ധിച്ചു നടത്തിയ ഡിജെ കേട്ട് ഭ‍യന്ന് സമീപത്തെ ഫാമിലെ 140 കോഴികൾ ചത്തതായി പരാതി. ഉത്തർപ്രദേശിലെ സുൽത്താൻപുർ ജില്ലയിലാണ് സംഭവം. ബബ്ബൻ വിശ്വകർമയുടെ മകളുടെ വിവാഹഘോഷയാത്ര രാം ഭദ്ര പൂർവയിൽ നിന്ന് കുഡാവറിലേക്ക് പോകും വഴിയാണ് ഉയർന്ന ശബ്ദത്തിൽ ഡിജെ നടത്തിയത്. ഏപ്രിൽ 25നായിരുന്നു വിവാഹം. സമീപത്ത് സാബിർ അലി നടത്തിയിരുന്ന സാബിർ അലി ഫാമിലെ കോഴികളാണ് ഡിജെ കേട്ട് കൂട്ടത്തോടെ ചത്തത്.

രാത്രി 9.30നാണ് വിവാഹഘോഷയാത്ര ഫാമിനു മുന്നിലെത്തിയതെന്ന് സാബിർ അലി പറയുന്നു. ഉയർന്ന ശബ്ദത്തിലായിരുന്നു ഡിജെ. കോഴികൾക്ക് 140 ഡെസിബലിൽ കൂടുതൽ ശബ്ദം സഹിക്കാനാകില്ല. അതു കൊണ്ടു തന്നെ ഉയർന്ന ശബ്ദം കേട്ട് പേടിച്ചരണ്ട് ഹൃദയാഘാതം വന്ന് കോഴികൾ ചത്തു വീണുവെന്നാണ് ആരോപണം.

ഇക്കാര്യം ചൂണ്ടിക്കാട്ടി സാബിർ അലി നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പാഴ്സിപുറിലുള്ള ഡിജെ ഓപ്പറേറ്റർക്കെതിരേയാണ് പരാതി. അനുമതി ലഭിച്ചതിനേക്കാൾ ഉയർന്ന ശബ്ദത്തിലാണോ ഡിജെ നടത്തിയതെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും