ഛത്തീസ്ഗഢിൽ തണ്ണിമത്തൻ കഴിച്ച് 15 കാരൻ മരിച്ചു; 3 കുട്ടികൾ ചികിത്സയിൽ

 
India

ഛത്തീസ്ഗഢിൽ തണ്ണിമത്തൻ കഴിച്ച് 15 കാരൻ മരിച്ചു; 3 കുട്ടികൾ ചികിത്സയിൽ

മണിക്കൂറുകളോളം മുറിച്ചു വച്ചിരുന്ന തണ്ണിമത്തനാണ് കുട്ടികൾ കഴിച്ചത്

Namitha Mohanan

റായ്പുർ: ഛത്തീസ്ഗഢിൽ തണ്ണിമത്തൻ കഴിച്ച 15കാരൻ മരിച്ചു. ഛർദിയും വയറിളക്കവും മൂലം മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊടി ദൽഹ സ്വദേശി അഖിലേഷ് ധീവറിനാണ് ദാരുണാന്ത്യം സംഭവിച്ചത്. 12, 13, നാല് വയശുള്ള കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ജാഞ്ച്ഗിർ ചംപ ജില്ലയിലെ ഗുർകോട്ട് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് നാലംഗ സംഘം തണ്ണിമത്തൻ കഴിച്ചത്. പിന്നാലെ കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരു്നനു.

രാവിലെ മറിച്ചുവച്ച തണ്ണിമത്തൻ മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടികൾ കഴിച്ചത്. അപ്പോഴത് മലിനമാവാനുള്ള സാധ്യതയുണ്ട്. അതാവും അപകടകാരണം എന്നുമാണ് ഡോക്റ്റർമാരുടെ നിഗമനം.

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 7 തൊഴിലാളികൾ മരിച്ചു

പിഎംഎവൈയിൽ ഒപ്പുവച്ചത് കേന്ദ്ര ഫണ്ട് ഉറപ്പാക്കാൻ; വീടുകളിൽ മോദിയുടെ ചിത്രം ഉണ്ടാകില്ലെന്ന് മുഖ‍്യമന്ത്രി

സിപിഐ സമരം പൊളിക്കാൻ ട്രെയിൻ റദ്ദാക്കി; പിന്നിൽ ബിജെപിയെന്ന് ബിനോയ് വിശ്വം

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ വലതുപക്ഷ സംഘടന ശുദ്ധീകരണം നടത്തിയ സംഭവം; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്