പാക് ആസ്ഥാനമായ ഭീകര ശൃംഖലയുമായി ബന്ധം; ബിഹാറിൽ 22കാരൻ അറസ്റ്റിൽ

 
India

പാക് ആസ്ഥാനമായ ഭീകര ശൃംഖലയുമായി ബന്ധം; ബിഹാറിൽ 22കാരൻ അറസ്റ്റിൽ

ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ ബിസർഹിയ ഗ്രാമത്തിലാണ് സംഭവം

Sarath Nath MS

മോതിഹാരി: പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകര ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിഹാറിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ ബിസർഹിയ ഗ്രാമത്തിലാണ് സംഭവം.

ബിസർഹിയ സ്വദേശി സിറാജ് ആലം (22) ആണ് അറസ്റ്റിലായത്. ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും രാജ്യവിരുദ്ധ റീലുകളും ആലമിന്‍റെ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരനായ ഷെഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള അലി ഗുജ്ജറുമായി സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ആലം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

ആലമിന്‍റെ യാത്രാ ചരിത്രം, സാമൂഹിക മാധ്യമങ്ങളിലെ പ്രവർത്തനങ്ങൾ, കോൾ ഡീറ്റെയിൽ റെക്കോർഡുകൾ, സാമ്പത്തിക ഇടപാടുകളുടെ വഴികൾ, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവ പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ

ഓൾ കേരള കാറ്ററിങ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിങ്കളാഴ്ച മുതൽ കോട്ടയത്ത്