കോൺക്രീറ്റ് മിശ്രിതത്തിൽ വീണ് 16വയസുകാരൻ മരിച്ചു

 
India

കോൺക്രീറ്റ് മിശ്രിതത്തിൽ വീണ് 16 വയസുകാരൻ മരിച്ചു

സംഭവ സ്ഥലത്തു വച്ചു തന്നെ കുട്ടി മരിച്ചു.

നീതു ചന്ദ്രൻ

ബീഡ്: കോൺക്രീറ്റ് മിശ്രിതത്തിലേക്ക് വീണ 16 വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. അമോൽ മച്ഛിന്ദ്ര ജവാലെ എന്ന കുട്ടിയാണ് മരിച്ചത്. നിർമാണജോലികളിൽ ഏർപ്പെട്ടിരുന്ന കുട്ടി കോൺക്രീറ്റ് മിശ്രിതം തയാറാക്കുന്ന പ്ലാന്‍റിലേക്ക് വീഴുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തു വച്ചു തന്നെ കുട്ടി മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.