ആന്ധ്രാ തീരത്ത് ആഞ്ഞടിച്ച് അർണവ്; കനത്ത നാശനഷ്ടം, 5 മരണം
ന്യൂഡൽഹി: ബംഗൾ ഉൾക്കടലിൽ രൂപം കൊണ്ട ശക്തമായ അർണവ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു. യാനം തീരത്ത് ആഞ്ഞടിച്ച കാറ്റ് കനത്ത നാശനഷ്ടമാണ് വിധിച്ചത്. പ്രദേശത്തുണ്ടായ അപകടങ്ങളിൽ 5 പേർ മരിച്ചതായാണ് പുറത്തു വരുന്ന വിവരം. വിശാഖപട്ടണം, അനകാപള്ളി, കാക്കിനട, കോനസീമ, പശ്ചിമ ഗോദാവരി എന്നിവിടങ്ങളിൽ നിന്നാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റും, മരങ്ങൾ വീണും ആണ് ഇവർ മരിച്ചത്.
അൻപതോളം വീടുകൾ തകരുകയും വ്യാപക കൃഷിനാശവും അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. പ്രദേശത്ത് നിന്ന് 2 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കർശന നിയന്ത്രണങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൂടുതലാളുകളെ മാറ്റിപ്പിക്കുകയാണ്. വിമാന സർവീസുകളും ട്രെയിൻ സർവീസുകളും വ്യാപകമായി റദ്ദാക്കിയിട്ടുണ്ട്.