സുപ്രീം കോടതി
ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയ്ക്കെതിരേ രാജ‍്യതലസ്ഥാനത്തെ ജന്ദർ മന്തറിൽ പ്രതിഷേധിച്ച വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടി അന്വേഷിക്കാൻ സുപ്രീം കോടതി അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചു.
പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ, മുൻ ഡൽഹി ഹൈക്കോടതി ജഡ്ജ് ഷാലിന്ദർ കൗർ, മുൻ സിബിഐ ഡയറക്റ്റർ ഋഷികുമാർ ശുക്ല, വിരമിച്ച മേഘാലയ ഡിജിപി എൽ.ആർ. ബിഷ്ണോയി എന്നിവർ ഉൾപ്പെടുന്ന സമിതിയിൽ മുൻ സുപ്രീം കോടതി ജഡ്ജിയായ ആർ. സുഭാഷ് റെഡ്ഡിയാണ് അധ‍്യക്ഷൻ.
അന്വേഷണം ഒറ്റത്തവണ മാത്രമായിരിക്കരുതെന്നും വിഷയങ്ങളിൽ തുടർച്ചയായതും ആനുകാലികവുമായ വിലയിരുത്തൽ നടത്താനും അതിന്‍റെ ഇടക്കാല കണ്ടെത്തലുകൾ കൃത്യമായ ഇടവേളകളിൽ സമർപ്പിക്കാനും സുപ്രീം കോടതി കമ്മിറ്റിയോട് ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ സ്ത്രീകൾക്കെതിരായി ഉയർന്ന പീഡന ആരോപണങ്ങൾക്ക് മുൻഗണന നൽകി നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടു.