ഡെറാഡൂണിൽ 56 സ്കൂളുകൾ ഇടിച്ചു നിരത്തി; ഉത്തരവിട്ടത് മുഖ്യമന്ത്രി

 
India

ഡെറാഡൂണിൽ 56 സ്കൂളുകൾ ഇടിച്ചു നിരത്തി; ഉത്തരവിട്ടത് മുഖ്യമന്ത്രി

ഒരു മാസത്തിനുള്ളിൽ ബാക്കി എട്ട് സ്കൂളുകൾ കൂടി ഇടിച്ചു നിരത്തുമെന്നും അധികൃതർ വ്യക്തമാക്കി.

നീതു ചന്ദ്രൻ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ശോച്യാവസ്ഥയിലായ 56 സ്കൂളുകൾ ഇടിച്ചു നിരത്തി. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് മുഖ്യമന്ത്രി പുഷ്കർ സിങ് ധമി ഉത്തരവിട്ടതു പ്രകാരമാണ് നടപടി. 64 സ്കൂളുകൾ ശോച്യാവസ്ഥയിലാണെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഒരു മാസത്തിനുള്ളിൽ ബാക്കി എട്ട് സ്കൂളുകൾ കൂടി ഇടിച്ചു നിരത്തുമെന്നും അധികൃതർ വ്യക്തമാക്കി.

കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് സ്ഥലത്തു നിന്ന് നീക്കം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 52 പ്രൈമറി സ്കൂളുകളും നാല് സെക്കൻഡറി സ്കൂൾ കെട്ടിടങ്ങളുമാണ് ശോച്യാവസ്ഥയിലുള്ളത്.

വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് എപ്പോഴും പ്രഥമ പരിഗണനയെന്നും ‌വിദ്യാർഥികളുടെ പഠനം തടസപ്പെടാതിരിക്കുന്നതിനായി ബദൽമാർഗങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"