ഇലക്‌ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് 65 കാരൻ മരിച്ചു

 

പ്രതീകാത്മക ചിത്രം

India

ഇലക്‌ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് 65 കാരൻ മരിച്ചു

മർഫി ടൗൺ സ്വദേശിയായ ലൂർ‌ഡ് നാഥനാണ് മരിച്ചത്

Aswin AM

ബെംഗളൂരു: ഇലക്‌ട്രിക് ഇരുചക്രവാഹനം പൊട്ടിത്തെറിച്ച് 65 കാരൻ മരിച്ചു. ബെംഗളൂരുവിലെ മർഫി ടൗണിലാണ് സംഭവം. മർഫി ടൗൺ സ്വദേശിയായ ലൂർ‌ഡ് നാഥനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വാഹനം വീടിനുള്ളിൽ ചാർജ് ചെയ്യാനിട്ടിരുന്നു. മേയ് 12ന് പുലർച്ചെയോടെ വാഹനം പൊട്ടിത്തെറിക്കുകയും തീ പടർന്നുപിടിക്കുകയുമായിരുന്നു.

ഉറങ്ങി കിടക്കുകയായിരുന്ന ലൂർഡ് നാഥന് ഗുരുതരമായി പൊള്ളലേറ്റു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏത് കമ്പനിയുടെ ഇലക്‌ട്രിക് വാഹനമാണ് ഇ‍യാൾ ഉപയോഗിച്ചതെന്ന് വ‍്യക്തമല്ല. നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു ലൂർഡ് നാഥൻ.

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ