കർണാടകയിൽ കക്ക ശേഖരിക്കാൻ പുഴയിലിറങ്ങിയ 8 പേർ മുങ്ങി മരിച്ചു

 

representative image

India

കർണാടകയിൽ കക്ക ശേഖരിക്കാൻ പുഴയിലിറങ്ങിയ 8 പേർ മുങ്ങി മരിച്ചു

ഹൊക്കലു നദിയിൽ കക്ക വാരാനായി ഇറങ്ങിയ 14 അംഗ സംഘമാണ് അപകടത്തിൽപെട്ടത്. ഇവരെല്ലാം ഒരേ കുടുംബത്തിൽപെട്ടവരാണ്

Namitha Mohanan

ബംഗളൂരു: കർണാടകയിൽ കക്ക ശേഖരിക്കാൻ പുഴയിലിറങ്ങിയ 8 പേർ മുങ്ങി മരിച്ചു. ഉത്തര കന്നട ജില്ലയിലെ ഭട്ട്കലിലാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ 7 പേരും സ്ത്രീകളാണ്. മൂന്നുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. മൂന്നു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

ഹൊക്കലു നദിയിൽ കക്ക വാരാനായി ഇറങ്ങിയ 14 അംഗ സംഘമാണ് അപകടത്തിൽപെട്ടത്. ഇവരെല്ലാം ഒരേ കുടുംബത്തിൽപെട്ടവരാണ്. കക്ക വാരുന്നതിനിടെ പുഴയിൽ ക്രമാതീതമായി വെള്ളം ഉയരുകയായിരുന്നു. ഇതാണ് അപകടകാരണം. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ