എസി പൊട്ടിത്തെറിച്ചതെന്ന് നിഗമനം; ഡൽഹിയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് 9 മരണം

 
India

എസി പൊട്ടിത്തെറിച്ചതെന്ന് നിഗമനം; ഡൽഹിയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് 9 മരണം

മരണ സംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിക്കുന്നു

Namitha Mohanan

ന്യൂഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിൽ ഞായറാഴ് പുലർച്ചെയുണ്ടായ തീപിടിത്തതിൽ‌ 9 മരണം. അപകടത്തിൽ 4 പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. 15 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

എസി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണ സംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിക്കുന്നു. അഗ്നിശമന സേനയുടെ 14 യൂണിറ്റുകൾ സ്ഥലത്തെത്തി ഏകദേശം 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും